Virahathin Vedana Ariyan Lyrics | Shafi Kollam | വിരഹത്തിൻ വേദനയറിയാൻ പ്രണയിക്കൂ ഒരു വട്ടം |

Virahathin Vedana Ariyan Lyrics 

Album :- Kalalayam 2
Song: Virahathin Vedana Ariyan......
Singer : Shafi Kollam


വിരഹത്തിൻ വേദനയറിയാൻ.......
പ്രണയിക്കൂ ഒരു വട്ടം........
വിടരാ പൂമൊട്ടു കളവിടെ......
കരയിക്കും പലവട്ടം (2)

നഗ്‌നമേനികൾ നീലരാവിലുരയുന്ന............
സുഖമല്ല പ്രണയം...........
നേരു നിറയുന്ന നോവു നീറുന്ന......
മധുരനൊമ്പരം പ്രണയം.......
അതിലലിയും തോറും.................
മധുരം മധുരം മധുരം മധുരം....

(വിരഹത്തിൻ വേദനയറിയാൻ...)



മാനമാകെ മധുമാരിവില്ല്........
തെളിയുന്ന പോലെ തോന്നും

മനസിലന്നു വരെ കണ്ടതില്ലാത്ത........
മയില് പീലി നീർത്തും (2)

ഒഴുകിയകലുന്ന പുഴയിൽ......
പനിനീരെന്നു തോന്നും

തഴുകിയകലുന്ന കാറ്റും........
ചങ്ങാതിയെന്നു തോന്നും


സ്വപ്നങ്ങൾ പതിവാകും
സ്വർഗ്ഗങ്ങൾ കുളിരേകും (2)

നിലാവുള്ള രാവിൽ.....
മയങ്ങാതെയാകും.... (2)
(വിരഹത്തിൻ വേദനയറിയാൻ.. .....)


വാനിലുള്ള മധുമാരിവില്ലു.........
മഴയോടെ മാഞ്ഞു പോകും....
മനസിലന്നു വരെ പീലി നീർത്തി.......
.മയിലും പറന്നു പോകും.. (2)

ഒഴുകിയകലുന്ന പുഴയിൽ........
കണ്ണീരെന്നു തോന്നും....

തഴുകിയകലുന്ന കാറ്റും........
തെമ്മാടിയെന്നു തോന്നും...


സ്വപ്നങ്ങൾ വിടചൊല്ലൂം..
സ്വർഗ്ഗങ്ങൾ കനലേകും (2)

നിലാവിന്റെ ഭാവം ...
വിഷാദങ്ങളാകും ... (2)

(വിരഹത്തിൻ ....)




........................................................................
Shafi Kollam Lyrics,Shafi Kollam Karaoke,Shafi Kollam Karaoke Songs


0/Post a Comment/Comments

Previous Post Next Post