Oru Dinam Lyrics Malayalam | Big Brother | Malayalam | പണ്ട് പണ്ടേ പൂത്ത മലരുകൾ

Big Brother 



Song:    Oru Dinam
MovieBig Brother 2019
Singer:  Anand Bhaskar
Music:  Vidyasagar
Lyrics:  Rafeeq Ahammed
Cast   Mohanlal
Year  2019


Oru Dinam Song Lyrics In Malayalam


ഓ...................ഓ................
പറന്നു പോയൊരു കിളികളേ ഓർമ്മ തൻ
വഴിയിലേ ചില്ലകളിൽ വരുമോ....
നിറയുമീ മിഴിയിണയിലെ നീർമണി നനവുകൾ
മായ്ച്ചിടുവാൻ  വരുമോ .....
ഒരു തൂവൽ ഇനി തരുമോ...
നിറങ്ങൾ വരുമോ സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ
 ഒരു ദിനം കനവിൻ മലർ വനം
അരികിലത് മിഴികളിൽ അടരുകയോ
ഇതുവരെ കരളിൽ പ്രിയമൊഴി
മധു പകരും പലദിനമോർത്തീടവേ
പണ്ട് പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ
നറുതിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ
പണ്ട് പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ
നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ

പൊന്നിലക്കൂട്ടിലേ തുമ്പികൾ
വിണ്ണിലെങ്ങോ മാഞ്ഞുപോയ്
അകലെ അകലേ ഒരു മഴവില്ലായ് മാറിയോ ഓ മാറിയോ
കാതിലെ തേൻമഴ തോരവേ
ഉള്ളിലെ മോഹങ്ങൾ തേങ്ങവേ
പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ പായവേ
ഓ പായവേ
ഇവിടെ ഇരുളിൽ മനസ്സ് നിറയേ സ്‌മൃതികൾ നീറുന്നുവോ
മറന്ന പാട്ടിൻ വരികൾ ഇനിയും എൻ നെഞ്ചിൽ തഴുകിടുമോ

ഒരു ദിനം കനവിൻ മലർ വനം
അരികിലത് മിഴികളിൽ അടരുകയോ
ഇതുവരെ കരളിൽ പ്രിയമൊഴി
മധു പകരും പലദിനമോർത്തീടവേ
പണ്ട് പണ്ടേ പൂത്ത മലരുകൾ
മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ
നറുചിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ
ഇരുളിതിലായ് വരുമോ

പറന്നു പോയൊരു കിളികളേ ഓർമ്മ തൻ വഴിയിലേ
ചില്ലകളിൽ വരുമോ
നിറയുമീ മിഴിയിണയിലെ നീർമണി നനവുകൾ
മായ്ച്ചിടുവാൻ വരുമോ
 ഒരു തൂവൽ ഇനി തരുമോ
നിറങ്ങൾ വരുമോ സ്വരങ്ങൾ വരുമോ
മഴയുടെ ശ്രുതി തരുമോ

ഓ ...ഓ ....ഓ


oru dinam
oru dhinam
oru dhinam song
oru dhinam song lyrics
oru dhinam kanavu malarvanam song
oru dinam lyrics
oru dinam lyrics in malayalam,pandu pande  malayalam

2/Post a Comment/Comments

Post a Comment

Previous Post Next Post